എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പറത്ത് ഗർഭണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സ്റ്റേഷനിൽ നിന്ന് ഒാടി രക്ഷപ്പെട്ടു. പള്ളിമേപ്പറം പുതുവീട്ടിൽ ഹുസൈൻ എന്ന ഹാഷിമാണ് എരുമപ്പെട്ടി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.
ഗാർഹിക പിഢനത്തിനും അത്മഹത്യ പ്രേരണകുറ്റത്തിനുമായി കുന്നംകുളം ഡിവൈഎസ്പി വെള്ളിയാഴ്ചയാണ് ഹാഷിമിനെ അറസ്റ്റു ചെയ്തത്. മേൽനടപടികൾക്കായി എരുമപ്പെട്ടി പോലിസ് സ്റ്റേഷനിൽ കൈമാറുകയും നടപടിക്രമങ്ങൾ പൂർത്തിയായി വരികയായിരുന്നു.
ഇന്ന ലെ ഉച്ചതിരിഞ്ഞ് 2 മണിയോടെ ടോയ്ലറ്റിൽ പോകണമെന്നാവശ്യപ്പെടുകയും സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ടു വനിത പോലിസുകാർ പുറത്തേക്ക് കടത്തിയപ്പോൾ അക്രമിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.
എസ്ഐയും മറ്റു പോലീസുകാരും ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിതർക്കത്തിൽ ഡ്യൂട്ടിക്കായി പോയ സമയമായിരുന്നു. സമീപ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്തിയില്ല. എസ്ഐ സുബിന്തിന്റെ നേത്രത്വത്തിൽ അനേഷണ സംഘം തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 21 തിയ്യതിയാണ് ഹാഷിമിന്റെ ഭാര്യ ജാസ്മി (22) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവരുടെ വിവാഹം കഴിഞ്ഞ് 4 മാസമേ ആയിട്ടുള്ളൂ. ഒരു സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിലുള്ള പെണ്കുട്ടികളുടെ സമൂഹ വിവാഹം നടത്തിയിരുന്നു.ഇവരുടെ വിവാഹം ഇതിലൂടെയാണ് നടന്നത്.
സംഘാടകർ അഞ്ച് പവനും, ബന്ധുകൾ അഞ്ച് പവനും ഒരു ലക്ഷം രുപയും സ്ത്രി ധനമായി നൽകിയിരുന്നു.എന്നാൽ വിവാഹശേഷം സ്ത്രി ധനത്തിന്റെ പേരിലും മറ്റും നിരന്തരമായി പീഡിപ്പിക്കാനുള്ളതായി പറയുന്നു.
പലതവണ മർദ്ധിക്കുകയും, പട്ടിണികിടുകയും പതിവുള്ളതായി ജാസ്മിൻ ബന്ധുക്കളോട് പറയാറുണ്ടെന്നും വീട്ടുകാരെ ബന്ധപ്പെടാൻ അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.ഗാർഹിക പിഡനത്തിനും, അത്മമഹത്യ പ്രേരണ കുറ്റത്തു ന്നും കേസ് എടുത്തിട്ടുണ്ട്.