48 മണിക്കൂർ വെള്ളത്തിനടിയിൽ കഴിഞ്ഞ് ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ കയറിയ അദ്നാൻ നുസ്രത്തിന്റെ അടുത്ത ലക്ഷ്യം ആറു ദിവസം വെള്ളത്തിനടിയിൽ കഴിയുക എന്നതാണ്. ഈ വർഷം ഒക്ടോബറിൽ ഇതിനുള്ള ശ്രമമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
31 വയസുള്ള അദ്നാൻ ജോർദാൻ സ്വദേശിയാണ്. ബുധനാഴ്ചയായിരുന്നു അദ്നാൻ തന്റെ സാഹസികദൗത്യം ആരംഭിച്ചത്. ഈ വർഷമാദ്യം 24 മണിക്കൂർ വെള്ളത്തിനടിയിൽ കഴിയാനുള്ള ശ്രമം വിജയിച്ചതിനെത്തുടർന്നാണ് 48 മണിക്കൂർ വെള്ളത്തിനടിയിൽ കഴിയാൻ തീരുമാനിച്ചത്.
ദീർഘനേരം വെള്ളത്തിനടിയിൽ കഴിയേണ്ടതുകൊണ്ട് ശരീരോഷ്മാവ് നിലനിർത്താനായി സൈക്ലിംഗ്, ചെസ് കളി തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടു.