സുരഭീ, വിഷമിക്കേണ്ട! രജിഷയെപ്പോലെ ഉള്ള ഒരു പെണ്ണല്ലാത്തത് കൊണ്ടും പാര്‍വതിയ്ക്കും റിമ കല്ലിങ്കലിനും ഉള്ള എന്തോ ഒന്ന് സുരഭിക്കില്ലാത്തതുകൊണ്ടുമാണ് പരിഗണന ലഭിക്കാത്തത്; എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ വിശദമാക്കുന്നു

ഒരു പതിറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്കുശേഷം മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് കേരളത്തിലെത്തിച്ച വ്യക്തിയാണ് നടി സുരഭി ലക്ഷ്മി. എന്നാല്‍ അത്രയും വലിയൊരു നേട്ടം കൈവരിച്ചിട്ടും അര്‍ഹിക്കുന്ന പരിഗണന ആരും, പ്രത്യേകിച്ച്, മലയാള സിനിമ അവര്‍ക്ക് കൊടുത്തുകാണുന്നില്ല. ഐഎഫ്എഫ്‌കെയിലേയ്ക്ക് സുരഭിയെ ക്ഷണിക്കുക പോലും ചെയ്തില്ല എന്നത് ഏറെ വാര്‍ത്തയായിരുന്നു. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി രജിഷയും മലയാള സിനിമയിലെ വനിതാ സംഘടനയും അരങ്ങ് തകര്‍ക്കുമ്പോഴാണിതെന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.

സിനിമാലോകത്തുനിന്നുള്ളവരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് സുരഭിയെ എന്തുകൊണ്ട് ഐഎഫ്എഫ്‌കെയില്‍ വേണ്ടരീതിയില്‍ പരിഗണിക്കാഞ്ഞൂ എന്നതിനെക്കുറിച്ച് എഴുത്തുകാരനായ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ലിജീഷിന്റെ പ്രതികരണം. ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘how fair or unfair cinema has been to women in the last 125 years ?’ മീന.ടി.പിള്ള ഉന്നയിച്ച ഈ ചോദ്യത്തിലാണ് ഐഎഫ്എഫ്‌കെയുടെ മൂന്നാം ദിവസത്തെ ഓപ്പണ്‍ഫോറം ആരംഭിച്ചത്. മറുപടി പറയാന്‍ വേദിയില്‍ ഗീതു മോഹന്‍ദാസും പാര്‍വതിയും വിധു വിന്‍സന്റും റിമ കല്ലിങ്കലും. ആണഭിനേതാക്കളാനയിക്കപ്പെടുന്നതിലെ ആശങ്കകള്‍ക്കിടയില്‍ ഞാനവളെ തിരഞ്ഞു, കമലിന്റെ പി.കെ.റോസിയെ അല്ല – സുരഭിയെ.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളസിനിമയ്ക്ക് വാങ്ങിത്തന്ന സുരഭിലക്ഷ്മിയെ. how fair or unfair cinema has been to women in the last 125 years? ഈ ചോദ്യത്തിന്റെ ഉത്തരം സുരഭി പറയട്ടെ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്ത ഇരുപത്തിരണ്ടാമത് ഐഎഫ്എഫ്‌കെയ്ക്ക് വിളക്ക് കൊളുത്തിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിയല്ല.

ആണുങ്ങളാരുമല്ല, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയനാണ്. അപ്പോള്‍ പെണ്ണായത് കൊണ്ടല്ല സുരഭി അരികിലായത്, രജിഷയെപ്പോലെ ഉള്ള ഒരു പെണ്ണല്ലാത്തത് കൊണ്ടാണ്. രജിഷ വിജയനുള്ള എന്തോ ഒന്ന് സുരഭിക്കില്ല. മഞ്ജുവാര്യര്‍ക്കും പാര്‍വതിയ്ക്കും റിമ കല്ലിങ്കലിനും ഉള്ള എന്തോ ഒന്ന് സുരഭിക്കില്ല. എന്താണത് ? ആണുങ്ങളല്ലാത്ത ആണുങ്ങളും പെണ്ണുങ്ങളല്ലാത്ത പെണ്ണുങ്ങളുമുണ്ട്. വിമന്‍ ഇന്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവരെല്ലാമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.

സുരഭീ, വിഷമിക്കേണ്ട. മിന്നാമിനുങ്ങുകള്‍ക്ക് പകല്‍ വെളിച്ചത്തില്‍ നിറമുണ്ടാവില്ല, തീയറ്ററിലെ ഇരുട്ടിലാണ് നിങ്ങളുടെ ഇടം. ആ ഇടമാണ് ഒരഭിനേത്രിക്ക് വേണ്ടതും. എന്‍ഡ് ടൈറ്റിലിനൊപ്പം തെളിയുന്ന നിയോണ്‍ വെളിച്ചത്തില്‍ മുഴങ്ങുന്ന കയ്യടികളാണ് കൊതിക്കേണ്ടത്, പകല്‍പ്പൂരങ്ങളില്‍ നിങ്ങളെ കൊണ്ടാടുന്നവര്‍ നിങ്ങളിലെ പ്രതിഭയുടെ ആരാധകരല്ല. സൗന്ദര്യാരാധകരായ, താരാരാധാകരായ പാവം മനുഷ്യരാണവര്‍. അവരോട് കലഹിച്ചിട്ടെന്ത് ! അവരീ ചെയ്യുന്നതേ അവര്‍ക്കറിയൂ.

അകത്ത് രാജാവും റാണിയും കളി നടക്കുന്ന പവലിയനു പുറത്ത്, കൊട്ടിയും പാടിയും പടം പിടിച്ചും കീഴാളര്‍ കൊഴുപ്പിക്കുന്ന വിനോദമാണിത്. ക്ഷണിക്കപ്പെടാന്‍ കാത്തു നില്‍ക്കാത്ത ഒരുപാടേറെ മനുഷ്യരുണ്ടിവിടെ. തമ്മിലിന്നോളം കണ്ടിട്ടില്ലാത്തവരുടെ പോലും ഐഡി കാര്‍ഡും കഴുത്തിലിട്ട് വെയില്‍ച്ചൂടിലുരുകി ക്യൂ നില്‍ക്കുന്നവര്‍. വരൂ ഞങ്ങള്‍ക്കിടയിലേക്ക് വരൂ,

Related posts