അറിയാതെ നമ്പര്‍ തെറ്റി മൊബൈലില്‍ നിന്നും കോള്‍ പോയി ! യുവതിയും ഭര്‍ത്താവും അകപ്പെട്ടത് വലിയ വയ്യാവേലിയില്‍; പാലായില്‍ നടന്ന സംഭവം ഇങ്ങനെ…

മൊബൈലില്‍ നിന്നും നമ്പര്‍ തെറ്റി കോള്‍ പോകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇതു ചിലപ്പോള്‍ കുഴപ്പങ്ങള്‍ക്കും വഴിവെച്ചേക്കാം. അത്തരത്തില്‍ നമ്പര്‍ തെറ്റി കോള്‍ പോയതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ശല്യപ്പെടുത്തിയ മധ്യവയസ്‌കനെ യുവതിയുടെ ഭര്‍ത്താവും പൊലീസും ചേര്‍ന്ന് പിടികൂടി. പുന്നന്താനം കോളനിയില്‍ പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്.

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് തന്നെ ഇയാള്‍ സ്ഥരമായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. ശല്യം അസഹനീയമായതോടെ യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നിര്‍ദേശ പ്രകാരം യുവതി ഇയാളെ പാലാ ബസ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. യുവതി പറഞ്ഞ പ്രകാരം കൃത്യസ്ഥലത്തു തന്നെ മധുസൂദനന്‍ എത്തുകയും ചെയ്തു. യുവതിയുടെ കൂടെ ഭര്‍ത്താവിനെ കണ്ട മധുസൂദനന്‍ രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും യുവതിയുടെ ഭര്‍ത്താവിന്റെ കൈ ഇയാളുടെ കരണത്തു വീണു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മധുസൂദനനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Related posts