ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ മറക്കാനാവാത്ത മധുര സ്മരണകള്‍ സമ്മാനിക്കുന്ന നിമിഷമാണ് വിവാഹം. ഈ ദിനം വ്യത്യസ്തമാക്കാന്‍ പല ആശയങ്ങള്‍ ആളുകള്‍ സ്വീകരിക്കാറുണ്ട്. അതില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒന്നാണ് കേക്കുകള്‍.
ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കേക്കാണ് സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. മലേഷ്യയിലാണ് സംഭവം. മലേഷ്യന്‍ സിനിമ താരങ്ങളായ അയ്മാന്‍ ഹക്കീമിന്റെയും സാഹിറ മക് വില്‍സന്റെയും വിവാഹത്തിനാണ് എട്ട് നിലകളുള്ള ആഡംബര കേക്ക് നിര്‍മിച്ചത്.
കേക്ക് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ വിളക്ക് ആണെന്ന് പറയുകയുള്ളു. ലിലി ആന്‍ഡ് ലോല കേക്ക്സ് എന്ന കേക്ക് കമ്പനിയാണ് ഇതിന്റെ പിന്നില്‍. മൂന്ന് വര്‍ഷത്തെ അദ്ധ്വാനം കൊണ്ടാണ് ഈ കേക്ക് നിര്‍മിച്ചത്. വിവാഹം നടക്കുമ്പോഴാണ് കേക്കിന്റെ പണി പൂര്‍ത്തിയായത്.
കേക്ക് നിര്‍മിക്കുന്നതിലും ബുദ്ധിമുട്ടായിരുന്നു ഇത് തൂങ്ങി നില്ക്കുന്ന രീതിയില്‍ സജ്ഞീകരിക്കുന്നതിന്. ഒരു മാജിക് പോലെയാണ് കേക്ക് അന്തരീക്ഷത്തില്‍ നിന്നും താഴേക്ക് ഇറങ്ങി വന്നതെന്ന് ദമ്പതികള്‍ പറഞ്ഞു.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന കേക്കിന്റെ ചിത്രങ്ങള്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സംഭവത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.