സാമൂഹ്യ മാധ്യമമായ എക്സിലെ കണ്ടന്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. പുതിയ നിയമപ്രകാരം ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം.
ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍.
അതേസമയം18 വയസിന് താഴെയുള്ള ഉപയോക്താക്കളെയും അവരുടെ ജനന തിയതി രേഖപ്പെടുത്തിയിട്ടില്ലാത്തവരേയും ഇത്തരം ഉള്ളടക്കം കാണുന്നതിൽ നിന്ന് തടയുന്ന ഒരു നയം കമ്പനിക്ക് ഇതിനകം തന്നെയുണ്ട്.
ഉപയോക്താക്കൾക്ക് കണ്ടന്റിൽ പരാമർശിക്കുന്ന ആളുടെ സമ്മതത്തോടെ നിർമ്മിച്ച നഗ്നതയോ ലൈംഗിക പെരുമാറ്റമോ പങ്കുവയ്ക്കാം. എങ്കിലും, പ്രൊഫൈൽ ചിത്രങ്ങളോ ബാനറുകളോ പോലുള്ള സ്ഥലങ്ങളിൽ ഇത്തരം ഉള്ളടക്കം പങ്കിടുന്നതിന് സാധിക്കില്ല.