ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് കെട്ടിടം കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷം മുമ്പ് താലൂക്ക് ആശുപത്രിയില്‍ എക്സ്റേ ആരംഭിച്ചുവെങ്കിലും പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.ആരോഗ്യവകുപ്പ് 30 ലക്ഷം രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ആധുനിക രീതിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുകയായിരുന്നു. നഗരസഭ ചെയര്മാന് എന്‍.കെ.അക്ബര്‍ അധ്യക്ഷനായിരുന്നു.
ആരോഗ്യകമ്മിറ്റി ചെയര്മാന് എ.എ.മഹേന്ദ്രന്, ജില്ലാ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ.മിനി, രാഷ്ര്ടീയ പാര്‍ട്ടി നേതാക്കളായ എം.ആര്.രാധാകൃഷ്ണന്, കെ.വി.ഷാനവാസ്, ഹനീഫ ചാവക്കാട്, വി.സിദ്ധിഖ് ഹാജി, പി.കെ.സുരേഷ് വാര്യര്‍, കെ.എസ്.അനില്‍, എം.കെ.ഷംസുദീന്‍, പി.കെ.സെയ്താലികുട്ടി, പി.മുഹമ്മദ് ബഷീര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എ.എ.മിനി, സെക്രട്ടറി ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.