മുൻനിര സ്മാർട്ഫോണ്‍ ബ്രാൻഡായ ഷവോമി, റെഡ്മി 5എ അവതരിപ്പിച്ചു. വില 4999 രൂപ. അഞ്ച് ഇഞ്ച് റെഡ്മി 5എ മെറ്റാലിക് മാറ്റ് ഫിനിഷിലാണ് എത്തുന്നത്.
വിപുലമായ സ്റ്റോറേജ് ഉള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ക്വാൾകോം സ്നാപ്ഡ്രാഗണ്‍ 425 ക്വാഡ്-കോർ പ്രോസസർ, 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 5 എംപി മുൻകാമറ, 13 എംപി പിൻകാമറ, 3000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് സവിശേഷതകൾ.
രണ്ട് 4ജി നാനോ സിം കാർഡുകളും ഒരു മൈക്രോ എസ്ഡി കാർഡും ഇടാനുള്ള 3 കാർഡ് സ്ലോട്ടുകളാണ് ഫോണിലുള്ളത്. വൻജനപ്രീതി നേടിയ റെഡ്മി 4എ പുറത്തിറങ്ങി എട്ടുമാസത്തിനുള്ളിൽ നാലു ദശലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്.