എ​ക്സ് പ്ലാ​റ്റ്ഫോം ബ്ര​സീ​ലി​ൽ ബി​സി​ന​സ് നി​ർ​ത്തി


ബ്ര​സീ​ലി​യ: സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ല​ക്സാ​ണ്ട്രെ ഡി ​മൊ റേ​സു​മാ​യു​ള്ള വ​ടം​വ​ലി​ക്കൊ​ടു​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഫ്ലാ​റ്റ്ഫോ​മാ​യ എ​ക്സ് ബ്ര​സീ​ലി​ലെ ബി​സി​ന​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. ജ​ഡ്ജി​യു​ടെ ന​ട​പ​ടി​ക​ൾ സെ​ൻ​സ​ർ​ഷി​പ്പി​നു തു​ല്യ​മാ​ണെ​ന്ന് എ​ക്സ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ബ്ര​സീ​ലി​യ​ൻ ജ​ന​ത​യ്ക്ക് ഇ​പ്പോ​ഴും എ​ക്സ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നു ക​ന്പ​നി ഉ​ട​മ ഇ​ലോ​ൺ മ​സ്ക് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ബ്ര​സീ​ലി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യി​ർ ബോ​ൾ​സൊ​നാ​രോ​യു​ടെ അ​നു​യാ​യി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക് ചെ​യ്യ​ണ​മെ​ന്ന് ജ​ഡ്ജി മൊ​റേ​സ് ‍എ​ക്സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഈ ​അ​നു​യാ​യി​ക​ൾ വ്യാ​ജ​വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നി​ത്. ഇ​തി​ന്‍റെ പേ​രി​ൽ എ​ക്സ് ഉ​ട​മ ഇ​ലോ​ൺ മ​സ്ക് ജ​ഡ്ജി​യെ വി​മ​ർ​ശി​ച്ചു. റീ​ആ​ക്ടി​വേ​റ്റ് ചെ​യ്യു​ന്ന ഓ​രോ അ​ക്കൗ​ണ്ടി​നും 19,774 ഡോ​ള​ർ​വ​ച്ച് പ്ര​തി​ദി​ന പി​ഴ വി​ധി​ച്ചു​കൊ​ണ്ടാ​ണ് ജ​ഡ്ജി തി​രി​ച്ച​ടി​ച്ച​ത്. എ​ക്സി​ന്‍റെ ബ്ര​സീ​ലി​യ​ൻ പ്ര​തി​നി​ധി അ​റ​സ്റ്റി​ലാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പും ജ​ഡ്ജി ന​ല്കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ബ്ര​സീ​ലി​ലെ ബി​സി​ന​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ക്സ് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ജ​ഡ്ജി മൊ​റേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​നു നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​ദ​വി ഒ​ഴി​യ​ണ​മെ​ന്നും ഇ​ലോ​ൺ മ​സ്ക് പ്ര​തി​ക​രി​ച്ചു.

ബ്ര​സീ​ലി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ത്രു​വാ​ണ് ജ​ഡ്ജി മൊ​റേ​സ്. ജ​യി​ർ ബോ​ൾ​സൊ​നാ​രോ​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും പാ​ർ​ല​മെ​ന്‍റ് കൈ​യേ​റി​യ ബോ​ൾ​സൊ​നാ​രോ​യു​ടെ അ​നു​യാ​യി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​തും ഉ​ദാ​ഹ​ര​ണം.

Related posts

Leave a Comment