സീയൂൾ: പ്രസിഡന്റ് ഷി ചിൻപിംഗിനെ കളിയാക്കിയെന്നാരോപിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ചൈനീസ് പൗരൻ ജെറ്റ് സ്കീ ഉപയോഗിച്ച് കടൽ താണ്ടി ദക്ഷിണകൊറിയയിൽ അഭയം തേടി.
ക്വോൻ പ്യോംഗ് എന്നയാളെ പതിനാറിനാണ് ദക്ഷിണകൊറിയൻ കോസ്റ്റ്ഗാർഡ് കണ്ടെത്തിയത്. 300 കിലോമീറ്ററിലധികം ദൂരം 14 മണിക്കൂർകൊണ്ടാണ് താണ്ടിയത്. ഇന്ധനവും കോന്പസും അടക്കമുള്ള സാമഗ്രികൾ ഇദ്ദേഹം കരുതിയിരുന്നു.
ഷി ചിൻപിംഗിനെ കളിയാക്കുന്ന വാചകങ്ങൾ രേഖപ്പെടുത്തി ടീഷർട്ട് ധരിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ 2017ൽ ഇദ്ദേഹം ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
രാഷ്ട്രീയപീഡനം സഹിക്കാനാവാതെയാണു ദക്ഷിണകൊറിയയിലേക്കു പലായനം ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.