മനുഷ്യനോട് വേഗത്തിൽ അടുക്കുന്ന ജീവിയാണ് നായ. വീടിന്റെ കാവൽക്കാരൻ എന്നാണ് നായകളെ അറിയപ്പെടുന്നത്. പലതരം ഇനങ്ങളിൽപെട്ട നായകളെ മനുഷ്യൻ വീടുകളിൽ വളർത്താറുണ്ട്. എന്നാൽ മനുഷ്യ ജീവനു പോലും ഭീഷണിയാകുന്ന തരത്തിലുള്ള നായകളും ഉണ്ട്.
XL ബുള്ളി ഡോഗ് എന്നാണ് ഈ നായ ഇനം അറിയപ്പെടുന്നത്. മനുഷ്യന്റെ അസ്ഥികൾ പോലും കടിച്ച് മുറിക്കാൻ ശേഷിയുള്ള നായകളാണ് ഇവ. വലിപ്പത്തിലും ശക്തിയിലും മറ്റ് നായ്ക്കളേക്കാൾ മുന്പനാണ് ഇത്തരം നായകൾ.
സ്റ്റാൻഡേർഡ്, ക്ലാസിക്, പോക്കറ്റ് എന്നിങ്ങനെ ഈ നായ ഇനത്തിൽ മറ്റ് മൂന്ന് ഇനങ്ങൾ കൂടി ഉണ്ട്. 2023 ഡിസംബർ 31 മുതൽ ഈ നായയുടെ ഉടമസ്ഥാവകാശം യുകെ സർക്കാർ നിരോധിച്ചിട്ടുണ്ട്.
ഇത്തരം നായകളെ വളർത്തുന്നതിനും വിൽക്കുന്നതിനും ഉപേക്ഷിക്കുന്നതിനും അവകാശമില്ല. ഇവയെ പൊതു സ്ഥലങ്ങളിൽ കൊണ്ടുവരുന്നവർ നിർബന്ധമായും നായകളുടെ മുഖം ക്ലിപ്പ് ചെയ്ത് വയ്ക്കണം. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്യണമെന്ന് പറയുന്നത്.
എക്സ്പ്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇത്തരം ഇനത്തിൽപെട്ട നായകളെ വളർത്തുന്നത് ഫെബ്രുവരി 1 മുതൽ കുറ്റകരമാണെന്ന് യുകെ സർക്കാർ ഉത്തരവിറക്കിയതായാണ് സൂചനകൾ.