ക്രിസ്മസ് ദിനത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മെഴുകുതിരികള്‍. എന്നാല്‍ മെഴുകുതിരികളുടെ പ്രാധാന്യമെന്താണെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ബൈബിള്‍ രേഖകള്‍ പ്രകാരം മധ്യകാലഘട്ടംമുതല്ക്കേ മെഴുകുതിരികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. യേശുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാന്‍ ഒരു മാര്‍ഗമായി ആളുകള്‍ ഈ പാരമ്പര്യം ഇന്നും മുറുകെപിടിക്കുന്നു. ദൈവപുത്രന് പിറന്ന പുല്തൊഴുത്തിലേക്ക് രാജാക്കന്മാരെ നയിച്ച നക്ഷത്രത്തിന്റെ പ്രതീകമായും ക്രിസ്മസ് ദിനത്തില്‍ മെഴുകുതിരികള്‍ പ്രകാശിക്കാറുണ്ട്.
കൊളോണിയല്‍ കാലഘട്ടത്തിലും മെഴുകുതിരികള്‍ക്ക് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും ജാലകങ്ങളില്‍ മെഴുകുതിരികള്‍ തെളിച്ചുവയ്ക്കാറുണ്ട്. വഴിയാത്രക്കാര്‍ക്ക് ഭക്ഷണവും അഭയവും ലഭ്യമാണന്നതാണ് ആ മെഴുകുതിരികള്‍ സൂചിപ്പിച്ചിരുന്നത്. പുരോഹിതരായ യാത്രക്കാര്‍ക്കായി ഐറിഷ് കത്തോലിക്കരും ഇപ്രകാരം ചെയ്തിരുന്നു. ഇന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കൊളോണിയല്‍ കെട്ടിടങ്ങളിലെ ജാലകങ്ങളില്‍ പഴമയെ അനുസ്മരിക്കാന്‍ മെഴുകുതിരികള്‍ കൊളുത്തിവയ്ക്കാറുണ്ട്.
ക്രിസ്തീയ വിശ്വാസപ്രകാരം യേശു ലോകത്തിന്റെ വെളിച്ചമാണ്. മെഴുകുതിരികള്‍ തെളിയിക്കുകവഴി ഈ പ്രകാശത്തെ വിശ്വാസികളുടെ വീടുകളിലേക്കും ഹൃദയത്തിലേക്കും സ്വാഗതം ചെയ്യുന്നതായും ഐതിഹ്യമുണ്ട്. മെഴുകുതിരികളുടെ പ്രകാശം ഇരുട്ടിനെ അകറ്റുകയും പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
മതപരമായ പശ്ചാത്തലത്തിനപ്പുറം മെഴുകുതിരികള്‍ വിശുദ്ധിയും സമാധാനവും സൃഷ്ടിക്കുന്നു. സൗമ്യമായ ഈ പ്രകാശം മനസിനെ ശാന്തമാക്കുകയും അന്തരീക്ഷത്തില്‍ വിശുദ്ധി നിറയ്ക്കുകയും ചെയ്യുന്നു.