ചെലവ് ചുരുക്കലിലും ചെലവിന് കുറവില്ല! മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര വി​രു​ന്നി​ന് ചെ​ല​വാ​യ​ത് ല​ക്ഷ​ങ്ങ​ൾ; ഭക്ഷണത്തിന് 16 ലക്ഷം, കേക്കിന് 1.2 ലക്ഷം; തുക പാസാക്കി ധനവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര വി​രു​ന്നി​ന് ചെ​ല​വാ​യ​ത് ല​ക്ഷ​ങ്ങ​ൾ.

പൗ​ര​പ്ര​മു​ഖ​ര്‍​ക്ക് വേ​ണ്ടി ന​ട​ത്തി​യ വി​രു​ന്നി​ൽ ഭ​ക്ഷ​ണ​ത്തി​ന് മാ​ത്രം 16 ല​ക്ഷം രൂ​പ ചെ​ല​വാ​യി. വി​രു​ന്നി​നെ​ത്തി​യ​വ​ര്‍​ക്ക് കൊ​ടു​ത്ത കേ​ക്കി​ന് മാ​ത്രം 1.2 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.

പ​രി​പാ​ടി​യു​ടെ ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യ​തി​ന് 10,725 രൂ​പ​യും ചെ​ല​വാ​യി. ഇ​ത് മൂ​ന്നും സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ൽ നി​ന്ന് അ​നു​വ​ദി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ ട്ര​ഷ​റി​യി​ലെ എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ് ആ​ന്‍റ് ഹോ​സ്‌​പി​റ്റാ​ലി​റ്റി അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര വി​രു​ന്നി​ന് ഒ​മ്പ​തു ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യി​രു​ന്ന​ത്.

Related posts

Leave a Comment