നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ ലാബ് പ്രവര്‍ത്തിക്കുന്നില്ല

tcr-xtrayനെന്മാറ: നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നുവര്‍ഷമായി അടച്ചിട്ട എക്‌സ്‌റേ ലാബ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അസ്ഥിരോഗ വിദഗ്ധന്റെ സേവനം ആശുപത്രിയില്‍ ലഭ്യമായിട്ടും ലാബ് അടച്ചിട്ടിരിക്കുന്നതിനാല്‍ രോഗികള്‍ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.

ആശുപത്രി ചുമതലയുള്ള നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തി മെഷീന്‍ സ്ഥാപിച്ച് ലാബ് പ്രവര്‍ത്തിക്കുന്നതിനു നടപടി സ്വീകരിക്കുന്നില്ലെന്നും ഇതു നെന്മാറയില്‍ പുതിയതായി തുടങ്ങിയ സ്വകാര്യ എക്‌സ്‌റേ ലാബുകളെ സഹായിക്കാനാണെന്നും ഇതാണ് നടപടി വൈകുന്നതിനു പിന്നിലുള്ള കാരണമെന്നും യോഗം കുറ്റപ്പെടുത്തി.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.ജി.സുനില്‍, അക്്ബര്‍, പ്രവീണ്‍, ഹക്കീം, വൈശാഖ്, ദിലീപ്, ജിയോ പ്രകാശന്‍, ലക്ഷ്മണന്‍, പ്രസാദ് സജീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts