എ​ക്സ്റേ എ​ടു​ക്കു​ന്ന​ത് വൈ​കി; രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ചാ​ടി; ചി​കി​ത്സ​യ്ക്കാ​യി ഇ​തേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ്(​തി​രു​വ​ന​ന്ത​പു​രം): എ​ക്സ്റേ എ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി. നി​സാ​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം. കൊ​ല്ലം ഒ​റ്റ​പ്ലാ​മൂ​ട് ലീ​ലാ ഭ​വ​നി​ൽ ലാ​ലു (43) ആ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ലാ​ലു​വി​ന്‍റെ ബ​ന്ധു​വാ​യ രോ​ഗി കു​റ​ച്ചു​ ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് എ​ക്സ്റേ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തെ എ​ക്സ്റേ യൂ​ണി​റ്റി​ൽ എ​ത്തി​യ​ത്.

എ​ക്സ്റേ യൂ​ണി​റ്റി​ന്‍റെ ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ നി​ന്നാ​ണ് ലാ​ലു താ​ഴേ​ക്ക് ചാ​ടി​യ​ത്. എ​ക്സ്റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​റി​ഡോ​റി​ലെ ഗ്ലാ​സ് ച​വി​ട്ടി പൊ​ട്ടി​ച്ച​ശേ​ഷം പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ലാ​ലു താ​ഴേ​ക്ക് ചാ​ടി​യ​ത്. ശ​രീ​ര​ത്തി​ന് ഒ​ടി​വു​ക​ൾ ഒ​ന്നു​മി​ല്ലെ​ങ്കി​ലും ക്ഷ​തം ഏ​റ്റ​തി​നാ​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment