പാലക്കാട്: അകത്തേത്തറ ഇത്തിങ്ങൽ പറന്പ് കളത്തിൽ വീട്ടിൽ മുത്തുവാണ് (75) കാലിനു പരിക്കുപറ്റി ജില്ല ആശുപത്രിയിൽ ഇന്നലെ ചികിത്സതേടിയെത്തിയപ്പോൾ ആശുപത്രിയിൽ എഴുതി നൽകിയത് കൈയുടെ എക്സറെ എടുക്കാനെന്ന് പരാതി.രാവിലെ എട്ടിന് ആശുപത്രിയിലെത്തിയ മുത്തുവിനെ പരിശോധിച്ച ഡോക്ടർ എക്സറേ എടുക്കാനാവശ്യപ്പെട്ട് കുറിപ്പ് എഴുതി നല്കി.
പണമടച്ച് കുറിപ്പുമായി എക്സറേ വിഭാഗത്തിലെത്തിയപ്പോഴാണ് ജീവനക്കാർ ഈ അബദ്ധം ചൂണ്ടി കാണിച്ച് എക്സറേ എടുക്കാതെ മടക്കിയത്. വീണ്ടും ഡോക്ടർക്ക് മുന്നിലെത്തി പരാതി പറഞ്ഞപ്പോൾ കുറിപ്പുവാങ്ങി കീറിയെറിഞ്ഞുവത്രെ. വീണ്ടും പണമടച്ച് എക്സറേ എടുത്ത് മടങ്ങുന്പോൾ 12 മണി. ഇത്രയുംസമയം രോഗി വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു.