എക്സറേ മെഷിനുള്ളിൽ കൈകുടുങ്ങിയ കുട്ടിയെ ദീർഘ നേരത്തെ പരിശ്രമത്തിനു ശേഷം രക്ഷിച്ചു. ചൈനയിലെ അൻഹുയി പ്രവശ്യയിലെ ഫുയാംഗ് റെയിൽവെ സ്റ്റേഷനിലാണ് സംഭവം.
മെഷിന് സമീപത്ത് കൂടി നടന്നു വന്ന കുട്ടിയുടെ കൈയിലിരുന്ന മിഠായി നിലത്ത് വീണ് മെഷിനുള്ളിലേക്ക് വീണിരുന്നു. ഇത് എടുക്കുവാൻ മെഷിനുള്ളിൽ കൈ ഇട്ടപ്പോഴാണ് അപകടം സംഭവിച്ചത്.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ മെഷിന്റെ പ്രവർത്തനം നിർത്തി. ഉടൻ തന്നെ മെഷന്റെ ഒരു ഭാഗം മുകളിലേക്കുയർത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
A small boy got his arm caught in an X-ray machine at a railway station in China’s Anhui. He was later saved and remained unhurt pic.twitter.com/442NU1KXU6
— China Xinhua News (@XHNews) July 24, 2019