ഐബി
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെന്നാല്‍ യൂട്ടിലിറ്റി വെഹിക്കിള്‍. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മോഡലുകളായ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്യുവി 500, ടിയുവി 300 എല്ലാം യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍പ്പെടും. എസ്യുവിയുടെ വസ്ത്രമണിയിച്ച് മഹീന്ദ്രയുടെ സ്വന്തം ഡിഎന്‍എയില്‍ സൃഷ്ടിച്ചിരിക്കുന്ന ചെറുകാറാണ് കെയുവി 100. ഹാച്ച്ബാക് വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ ചുവടുവയ്പ്.
സ്വന്തം സാങ്കേതികവിദ്യ: ചെന്നൈയിലെ മഹേന്ദ്ര റിസര്‍ച്ച് വാലിയില്‍ ഡിസൈന്‍ ചെയ്ത് മഹാരാഷ്ട്രയിലെ ചാക്കന്‍ ഫാക്ടറിയില്‍ കെയുവി 100 പിറന്നു. നേരത്തേ സെഡാന്‍ മോഡലായ വെറിറ്റോ ഇറക്കിയിരുന്നെങ്കിലും റെനോയുടെ ടെക്‌നോളജിയായിരുന്നു അതിനുപയോഗിച്ചത്.
വലുപ്പം: 3,675 എംഎം നീളവും 1,705 എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള കെയുവി 100ന് 170 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ഇഞ്ച് വീലുകള്‍. ഈ വിഭാഗത്തില്‍ ഏറ്റവും ഉയരമുള്ള വാഹനം എന്ന വിശേഷണവും കെയുവി 100നുണ്ട്.
പുറംമോടി: മഹീന്ദ്രയുടെ എസ്യുവികളോട് സാമ്യം. ഡുവല്‍ ടോണ്‍ ബമ്പറുകള്‍, മുന്നില്‍ സില്‍വര്‍ സ്കിഡ് പ്ലേറ്റ്, വശങ്ങളിലെ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുകള്‍, എസ്യുവി ലുക്ക് നല്കുന്ന വീല്‍ ആര്‍ച്ചുകളും റൂഫ് റെയിലും പ്രത്യേകതയാണ്. മുന്നില്‍ ചെറിയ ഗ്രില്ലും ഇരുവശത്തുമായി ഡേടൈം റണ്ണിംഗ് എല്‍ഇഡി ലാമ്പുകളോടുകൂടിയ ഹെഡ്‌ലാമ്പും. ഹെഡ്‌ലാമ്പ് എ പില്ലറിലേക്ക് നീളുന്നു. ഇവിടെ മഹീന്ദ്രയുടെ സ്വന്തം എന്‍ജിനായ എംഫാല്‍കണ്‍ ലോഗോ പതിപ്പിച്ചിട്ടുണ്ട്. ബമ്പറില്‍ വലിയ എയര്‍ ഡാം നല്കിയിരിക്കുന്നതിനൊപ്പം ഇരു വശത്തും ലംബമായി ക്രോം ഫിനിഷിംഗോടുകൂടിയ ഫോഗ് ലാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നു. റിയര്‍ ഡോറുകള്‍ ഷവര്‍ലെ ബീറ്റിനു സമം.
ഉള്‍വശം: ഡുവല്‍ ടോണ്‍ കളര്‍ സ്കീമില്‍ തയാറാക്കിയിരിക്കുന്ന ഡാഷ്‌ബോര്‍ഡ്. നിലവാരമുള്ള പ്ലാസ്റ്റിക് ആണ് ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ത്തന്നെ ഗിയര്‍ നോബ്, ഹാന്‍ഡ് ബ്രേക്ക്, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം (ചെറിയ സ്ക്രീന്‍, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സിലറി കണക്ടിവിറ്റി) എന്നിവ നല്കിയിരിക്കുന്നു. ഇതിനു മുകളിലായി എസി വെന്റുകളും. സ്റ്റിയറിംഗ് വീലില്‍ ഓഡിയോ, ടെലിഫോണി ബട്ടനുകളുണ്ട്.
മുന്നിലും പിന്നിലും മൂന്നു പേര്‍ക്ക് യാത്രചെയ്യാവുന്ന രീതിയിലാണ് സീറ്റിംഗ് സംവിധാനം. അതായത് സിക്‌സ് സീറ്റര്‍ വാഹനം. ഫൈവ് സീറ്റര്‍ വേരിയന്റുമുണ്ട്. സെന്റര്‍ കണ്‍സോളില്‍ ഗിയര്‍ നോബ് നല്കിയിരിക്കുന്നതിനാല്‍ മുന്നില്‍ മൂന്നു പേര്‍ക്ക് ഇരിക്കാം. എങ്കിലും മുതിര്‍ന്നവര്‍ക്കാവശ്യമായ ലെഗ് സ്‌പേസ് നടുവിലെ സീറ്റിന് ഇവിടെ കിട്ടില്ല. സീറ്റ് മടക്കിയാല്‍ ഹാന്‍ഡ് റെസ്റ്റായും ഉപയോഗിക്കാം.
സ്‌റ്റോറേജ്: കൂളിംഗ് വെന്റ്, പെന്‍ ഹോള്‍ഡര്‍, കാര്‍ഡ് ഹോള്‍ഡര്‍ എന്നിവയുള്ള മീഡിയം സൈസ് ഗ്ലവ് ബോക്‌സാണ് കെയുവിക്കുള്ളത്. െ്രെഡവറിന്റെ വലതുവശത്ത് ഒരു ചെറിയ ഗ്ലവ് ബോക്‌സുമുണ്ട്. മുന്‍സീറ്റിനടിയില്‍ (െ്രെഡവര്‍ സിറ്റ് ഒഴികെ) പത്തു കിലോഗ്രാം കപ്പാസിറ്റിയുള്ള സ്‌റ്റോറേജ് സ്‌പേസും പിന്‍ സീറ്റിനു സമീപം അണ്ടര്‍ ഫ്‌ളോര്‍ സ്‌റ്റോറേജ് ഏരിയയും കെയുവി 100നുണ്ട്. 243 ലിറ്റര്‍ ബൂട്ട് സ്‌പേസും നല്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ചെറു വാഹനമാണെങ്കിലും സ്ഥലസൗകര്യമുണ്ട്. പിന്‍സീറ്റിന്റെ ബേസ് ഊരി മാറ്റി സീറ്റ് ബാക്ക് മടക്കിയാല്‍ ഡിക്കി സ്‌പേസ് കൂട്ടാം.
എന്‍ജിന്‍: 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ കെയുവി 100 ലഭ്യമാണ്. മഹീന്ദ്രയുടെ പുതിയ എംഫാല്‍കണ്‍ എന്‍ജിനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സിലിണ്ടര്‍ 1198 സിസി പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറില്‍ 115എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. മൂന്ന് സിലിണ്ടര്‍ 1,198 സിസിയുള്ള ഡീസല്‍ എന്‍ജിന്‍ 77 ബിഎച്ച്പി പവറില്‍ 190 എന്‍എം ടോര്‍ക്കാണ് ഉത്പാദിപ്പിക്കുന്നത്. ഭാരത് സ്റ്റാന്‍ഡേര്‍ഡ് നാല് നിബന്ധനകള്‍ അനുസരിച്ച് തയാറാക്കിയിരിക്കുന്ന രണ്ട് എന്‍ജിനുകളും തമ്മില്‍ മാറ്റങ്ങളൊന്നുമില്ല.
സുരക്ഷ: ബേസ് മോഡല്‍ മുതല്‍ എബിഎസ്, ഇബിഡി, രണ്ട് എയര്‍ ബാഗുകള്‍ ഉണ്ട്.
മൈലേജ്: 25.32 കിലോമീറ്റര്‍ (ഡീസല്‍).
വില: 4.73 ലക്ഷം മുതല്‍.
* ഔദ്യോഗികമായി സിക്‌സ് സീറ്റര്‍ വാഹനം. ഫൈവ് സീറ്റര്‍ ആയും ലഭിക്കും.
* പേള്‍ വൈറ്റ്, അക്വാമറൈന്‍, ഡ്സ്ലിംഗ് സില്‍വര്‍, ഫ്‌ളാംബൊയന്റ് റെഡ്, ഫയറി ഓറഞ്ച്, ഡിസൈനര്‍ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ ഏഴു നിറങ്ങള്‍.
* ഓട്ടോ ലോക്ക് ഡോറുകള്‍.
* ഫൈവ് സീറ്റര്‍ വേരിയന്റില്‍ ബക്കറ്റ് സീറ്റാണുള്ളത്. കൂടാതെ സിക്‌സ് സീറ്ററിനുള്ള സീറ്റിനടിയിലെ സ്‌റ്റോറേജ് സംവിധാനം ഇതിനില്ല.
* ബേസ് മോഡല്‍ മുതല്‍ ടില്‍റ്റബിള്‍ പവര്‍ സ്റ്റിയറിംഗ്.
* ഓയില്‍ ചെയ്ഞ്ച് 10,000 കിലോമീറ്ററില്‍ മതി.
* മുന്നിലും പിന്നിലുമായി 12 വോള്‍ട്ട് ചാര്‍ജിംഗ് സ്ലോട്ടുകള്‍.
* ഡീസല്‍ വേരിയന്റില്‍ പവര്‍/ഇക്കോ മോഡുകള്‍.
ടെസ്റ്റ് ഡ്രൈവ്: ടിവിഎസ് & സണ്‍സ്, നാട്ടകം,കോട്ടയം.
മൊബൈല്‍: 9061067370