എക്സ്‌യുവി 500: മഹീന്ദ്രയുടെ രാശി

xuv21jan2017

യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​​ശ്രേ​​​ണി​​​യി​​​ൽ മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ രാ​​​ശി എ​​​ന്ന വി​​​ശേ​​​ഷ​​​ണ​​​മാ​​​കും എ​​​ക്സ്‌​​​യു​​​വി 500ന് ​​​ഇ​​​ണ​​​ങ്ങു​​​ക. 2011ൽ ​​​പി​​​റ​​​വി​​​യെ​​​ടു​​​ത്ത എ​​​ക്സ്‌​​​യു​​​വി അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് മു​​​ഖം മി​​​നു​​​ക്കി​​​യ​​​തി​​​നോ​​​ടൊ​​​പ്പം ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗി​​​യ​​​ർ ബോ​​​ക്സി​​​ലും പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി പു​​​റ​​​ത്തു​​​വ​​​ന്ന എ​​​ക്സ്‌​​​യു​​​വി 500ന്‍റെ വി​​​ശേ​​​ഷ​​​ങ്ങ​​​ളി​​​ലൂ​​​ടെ….

പ​​​ഴ​​​യ എ​​​ക്സ്‌​​​യു​​​വി​​​യു​​​ടെ രൂ​​​പം മാ​​​ത്രം നി​​​ല​​​നി​​​ർ​​​ത്തി ഇ​​​ന്‍റീ​​​രി​​​യ​​​റി​​​ലും എ​​​ക്സ്റ്റീ​​​രി​​​യ​​​റി​​​ലും ഒ​​​ട്ടേ​​​റെ പു​​​തു​​​മ​​​ക​​​ളു​​​മാ​​​യാ​​​ണ് എ​​​ക്സ്‌​​​യു​​​വി ര​​​ണ്ടാ​​​മ​​​ന്‍റെ വ​​​ര​​​വ്. ഗ്രി​​​ല്ല്, ഹെ​​​ഡ്‌​​​ലാ​​​മ്പ് തു​​​ട​​​ങ്ങി മു​​​ൻ​​​വ​​​ശ​​​ത്ത് ഒ​​​രു പൊ​​​ളി​​​ച്ചു​​​പ​​​ണി ത​​​ന്നെ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പി​​​യാ​​​നോ ബ്ലാ​​​ക്ക് നി​​​റ​​​ത്തി​​​ലു​​​ള്ള ഗ്രി​​​ല്ലി​​​ൽ ക്രോം ​​​ലൈ​​​നു​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് മ​​​നോ​​​ഹ​​​ര​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വാ​​​ട്ട​​​ർ​​​ഫാ​​​ൾ ഡി​​​സൈ​​​നി​​​ൽ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഡേ ​​​ടൈം റ​​​ണ്ണിം​​​ഗ് ലൈ​​​റ്റി​​​നൊ​​​പ്പം ഒ​​​രു പ്രൊ​​​ജ​​​ക്‌​​​ഷ​​​ൻ, ഹാ​​​ല​​​ജ​​​ൻ എ​​​ന്നീ ര​​​ണ്ട് ലൈ​​​റ്റു​​​ക​​​ളും ന​​​ല്കി​​​യാ​​​ണ് ഹെ​​​ഡ്‌​​​ലാ​​​മ്പ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മുൻ മോഡലിൽനിന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യ സ്ഥാ​​​ന​​​ത്താ​​​ണ് ഫോ​​​ഗ് ലാ​​​മ്പി​​​ന്‍റെ സ്ഥാ​​​നം. ഹെ​​​ഡ്‌​​​ലാ​​​മ്പി​​​നു തൊ​​​ട്ടു താ​​​ഴെ​​​യാ​​​യി ക്രോം ​​​ഫി​​​നി​​​ഷിം​​​ഗ് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത​​​ല​​​ത്തി​​​ലാ​​​ണ് ഫോ​​​ഗ് ലാ​​​മ്പ് ഇ​​​പ്പോ​​​ൾ. മു​​​ൻ​​​വ​​​ശ​​​ത്തി​​​ന് പ​​​ഴ​​​യ എ​​​ക്സ്‌​​​യു​​​വി​​​യേ​​​ക്കാ​​​ൾ ഉ​​​യ​​​രം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

പി​​​ൻ​​​ഭാ​​​ഗം

കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​ട്ടി​​​ല്ല. മ​​​റ്റ് എ​​​സ്‌​​​യു​​​വി​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ലി​​​യ ടെ​​​യി​​​ൽ ഗേ​​​റ്റാ​​​ണ് എ​​​ക്സ്‌​​​യു​​​വി​​​യു​​​ടേ​​​ത്. താ​​​ര​​​ത​​​മ്യേ​​​ന ചെ​​​റി​​​യ ടെ​​​യി​​​ൽ ലൈ​​​റ്റു​​​ക​​​ളാ​​​ണ് പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം.

തു​​​റ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന റൂഫ് ടോ​​​പ്പും സ്പോ​​​ർ​​​ട്ടി റൂ​​​ഫ് റെ​​​യി​​​ലും ഡു​​​വ​​​ൽ എ​​​ക്സ്ഹോ​​​സ്റ്റു​​​മാ​​​ണ് എ​​​ക്സ്‌യു​​​വി​​​ക്ക് ആ​​​ഡം​​​ബ​​​ര പ്രൗ​​​ഡി ന​​​ല്കു​​​ന്ന പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ൾ.

ഉ​​​ൾ​​​ഭാ​​​ഗം

നി​​​ര​​​വ​​​ധി മാ​​​റ്റ​​​ങ്ങ​​​ൾക്കു വി​​​ധേ​​​യ​​​മാ​​​യ ഒ​​​രു ഇ​​​ന്‍റീ​​​രി​​​യ​​​റാ​​​ണ് എ​​​ക്സ്‌​​​യു​​​വി​​​ക്കു​​​ള്ള​​​ത്. ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റ് ഡു​​​വ​​​ൽ‌ടോ​​​ണ്‍ ഡാ​​​ഷ്ബോ​​​ർ​​​ഡും വി​​​ശാ​​​ല​​​മാ​​​യ സെ​​​ന്‍റ​​​ർ ക​​​ണ്‍സോ​​​ളും വെ​​​ർ​​​ട്ടി​​​ക്കി​​​ൾ ഷേ​​​പ്പി​​​ൽ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന എ​​​സി വെ​​​ന്‍റു​​​ക​​​ളും ഡാ​​​ഷ് ബോ​​​ഡി​​​നെ സ​​​മൃ​​​ദ്ധ​​​മാ​​​ക്കു​​​ന്നു. വി​​​ശാ​​​ല​​​മാ​​​യ സെ​​​ന്‍റ​​​ർ ക​​​ണ്‍സോ​​​ളി​​​ൽ റി​​​വേ​​​ഴ്സ് കാ​​​മ​​​റ, സെ​​​ൻ​​​സ​​​ർ, ജി​​​പി​​​എ​​​സ്, നാ​​​വി​​​ഗേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ ഡി​​​വി​​​ഡി, യു​​​എ​​​സ്ബി, ബ്ലൂ​​​ടൂ​​​ത്ത് എ​​​ന്നി​​​വ ക​​​ണ​​​ക്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ഏ​​​ഴ് ഇ​​​ഞ്ച് ഇ​​​ൻ​​​ഫോ​​​ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സി​​​സ്റ്റ​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. തൊ​​​ട്ടു താ​​​ഴെ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ക്ലൈ​​​മ​​​റ്റ് ക​​​ണ്‍ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​മു​​​ണ്ട്. ഒ​​​പ്പം സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള സ്വി​​​ച്ചു​​​ക​​​ളും സ​​​മീ​​​പ​​​ത്ത് പു​​​ഷ് സ്റ്റാ​​​ർ​​​ട്ട് ബ​​​ട്ട​​​ണും.

മ്യൂ​​​സി​​​ക് സി​​​സ്റ്റം, കോ​​​ൾ അ​​​റ്റ​​​ൻ​​​ഡ്, റി​​​ജ​​​ക്ട് ബ​​​ട്ട​​​ണു​​​ക​​​ളും സ്റ്റി​​​യ​​​റിം​​​ഗി​​​ൽ സ്ഥാ​​​നം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

സ്റ്റോ​​​റേ​​​ജ്

സ്റ്റോ​​​റേ​​​ജ് സ്പേ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും എ​​​ക്സ്‌​​​യു​​​വി മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഗ്ലൗ ​​​ബോ​​​ക്സു​​​ക​​​ൾ കൂ​​​ടാ​​​തെ ഡ്രൈ​​​വിം​​​ഗ് സീ​​​റ്റി​​​നു സ​​​മീ​​​പ​​​മു​​​ള്ള ആം​​​റെ​​​സ്റ്റി​​​ൽ കൂളർ സ്പേ​​​സും ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

സു​​​ര​​​ക്ഷ

ടോ​​​പ്പ് എ​​​ൻ​​​ഡ് മോ​​​ഡ​​​ലി​​​ന് ആ​​​റും മ​​​റ്റ് മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ര​​​ണ്ടും വീ​​​തം എ​​​യ​​​ർ ബാ​​​ഗാ​​​ണ് എ​​​ക്സ്‌​​​യു​​​വി​​​യി​​​ൽ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ എ​​​ബി​​​എ​​​സ്, ഇ​​​ബി​​​ഡി ബ്രേ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ്റ്റെ​​​ബി​​​ലി​​​റ്റി പ്രോ​​​ഗ്രാം, ഹി​​​ൽ അ​​​സി​​​സ്റ്റ് തു​​​ട​​​ങ്ങി മ​​​റ്റ് സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

എ​​​ൻ​​​ജി​​​ൻ

ആ​​​റ് സ്പീ​​​ഡ് ഗി​​​യ​​​ർ ബോ​​​ക്സി​​​ൽ മ​​​ഹീ​​​ന്ദ്ര വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത എം​​​ഹോ​​​ക്ക്140 എ​​​ൻ​​​ജി​​​നാ​​​ണ് എ​​​ക്സ് യു​​​വി​​​ക്ക് ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന​​​ത്. 2179 സി​​​സി എ​​​ൻ​​​ജി​​​ൻ 330 എ​​​ൻ​​​എം ടോ​​​ർ​​​ക്കി​​​ൽ 140 പി​​​എ​​​സ് പ​​​വ​​​റാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്.

വ​​​ലു​​​പ്പം

വീ​​​തി 1890​​​ എം​​​എം, നീ​​​ളം 4585 എം​​​എം, ഉ​​​യ​​​രം 1785 എം​​​എം.

വില

▲ടു ​​​വീ​​​ൽ ഡ്രൈ​​​വ് മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് 14.8 മു​​​ത​​​ൽ 20.23 ല​​​ക്ഷം രൂ​​​പ വ​​​രെ​​​.

▲ഒാ​​​ട്ടോ​​​മാ​​​റ്റി​​​ക് മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് 17.36 ല​​​ക്ഷം മു​​​ത​​​ൽ 21.47 ല​​​ക്ഷം രൂ​​​പ വരെ.

▲ഫോ​​​ർ വീ​​​ൽ ഡ്രൈ​​​വ് മോ​​​ഡ​​​ലി​​​ന് 20.22 ല​​​ക്ഷം മു​​​ത​​​ൽ 22.79 ല​​​ക്ഷം രൂ​​​പ വ​​​രെ​​​.

അജിത് ടോം

Related posts