ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങി കു​ല്‍​ദീ​പ് യാ​ദ​വ്

yadhav-lന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ഏ​ക​ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഇ​ട​ങ്ക​യ്യ​ന്‍ ലെ​ഗ്‌​സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വ് ഇ​ടം​പി​ടി​ച്ചു. ലെ​ഗ് സ്പി​ന്ന​ര്‍ അ​മി​ത് മി​ശ്ര​യു​ടെ പ​രി​ക്കാ​ണ് യാ​ദ​വി​നെ തു​ണ​ച്ച​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍​റി-20 മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് മി​ശ്ര​യു​ടെ കാ​ല്‍​മു​ട്ടി​ന് പ​രി​ക്കേ​റ്റ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്റ്റി​ല്‍ പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സ്പി​ന്ന​ര്‍ ജ​യ​ന്ത് യാ​ദ​വി​നും ടീ​മി​ലി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല.

22കാ​ര​നാ​യ കു​ല്‍​ദീ​പ് 22 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 18.94 ശ​രാ​ശ​രി​യി​ല്‍ 81 വി​ക്ക​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ര​ഞ്ജി​ട്രോ​ഫി​യി​ല്‍ ഈ ​സീ​സ​ണി​ല്‍ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 35 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു കൂ​ല്‍​ദീ​പി​ന്‍​റെ സ​മ്പാ​ദ്യം. 79 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​താ​ണ് മി​ക​ച്ച പ്ര​ക​ട​നം.

ഇ​തു കൂ​ടാ​തെ 35.84 റ​ണ്‍​സ് ശ​രാ​ശ​രി​യി​ല്‍ 466 റ​ണ്‍​സ് എ​ടു​ക്കാ​നും കു​ല്‍​ദീ​പി​നു ക​ഴി​ഞ്ഞി​രു​ന്നു. ഒ​രു സെ​ഞ്ചു​റി​യും അ​ഞ്ച് അ​ര്‍​ധ​സെ​ഞ്ചു​റി​യും കു​ല്‍​ദീ​പി​ന്‍റെ ബാ​റ്റി​ല്‍ നി​ന്നു പി​റ​ന്നു.ഈ ​പ്ര​ക​ട​നം ഇ​റാ​നി ട്രോ​ഫി​യി​ല്‍ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​ല്‍ ഇ​ടം നേ​ടാ​നും കു​ല്‍​ദീ​പി​നെ സ​ഹാ​യി​ച്ചു.

Related posts