തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് കണ്ണൂർ അഴീക്കലിൽ പുറത്തിറങ്ങിയ നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂർ എസ്പി യതീഷ് ചന്ദ്രയോട് ഡിജിപി ലോക്നാഥ് ബെഹ്റ വിദശീകരണം തേടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസ് സംഘം ഏത്തമിടീച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്.
ലോക്ക് ഡൗൺ ലംഘിക്കുന്നവരായാൽ പോലും മാന്യമായ ഇടപെടൽ വേണമെന്ന് പോലീസിന് കര്‍ശ നിര്‍ദ്ദേശം നിലനിൽക്കെയാണ് യതീഷ് ചന്ദ്രയുടെ നടപടി.