വൈപ്പിൻ: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് അപകടമരണം സംഭവിച്ച യദുലാലിന്റെ സഹോദരന് സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് എസ്. ശർമ്മ എംഎൽഎ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകി.
കഴിഞ്ഞദിവസം എംഎൽഎ യദുലാലിന്റെ മാതാപിതാക്കളെയും സന്ദർശിച്ചിരുന്നു. എംഎൽഎയോടൊപ്പം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, സിപിഎം ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബു, നേതാക്കളായ ടി.ജി. അശോകൻ, എ.ജി. മുരളി എന്നിവരും ഉണ്ടായിരുന്നു.