ഹാനോയ്: വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 64പേർ മരിച്ചു.
നിരവധി പേർക്കു പരിക്കേറ്റു. കാവോ വാംഗ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചുപോയി. ഫുതോ പ്രവിശ്യയിൽ പാലം തകർന്നു. ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാം തീരംതൊട്ടത്.
തീരപ്രദേശത്തുള്ള 50,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടു ലക്ഷത്തോളം വീടുകൾ നശിച്ചു. ചുഴലിക്കാറ്റ് ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേർക്കു ജീവൻ നഷ്ടപ്പെട്ടു.