പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമിച്ച് മധു ജി കമലം രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്.
സുധി ഉണ്ണിത്താന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബംഗളൂരു, കായംകുളം, ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ.
ഹരി പത്തനാപുരം(പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും), തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യൻ, ഷെജിൻ, ആൻസി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു. ഡിഒപി നജീബ് ഷാ, ഗാനരചന ശ്രീകുമാർ നായർ, സംഗീതം രതീഷ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജിറിസ, കലാസംവിധാനം ലാലു തൃക്കുളം, മേക്കപ്പ് സുബ്രു തിരൂർ, സ്റ്റിൽസ് അജേഷ് ആവണി, അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം, പിആർഒ എം. കെ. ഷെജിൻ.