പുതിയ ബോളിവുഡ് ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന് ചെയ്ത നിരൂപണത്തില്‍ പ്രതിഷേധിച്ച് ചിത്രത്തിലെ നായിക യാമി ഗൗതം രംഗത്ത്.
അഭിനേത്രിയെന്ന നിലയില്‍ തന്റെ വളര്‍ച്ചയെ തടയാന്‍ ഫിലിം കംപാനിയന്റെ ഭാഗത്തുനിന്ന് നിരന്തര ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നാണ് യാമി പറയുന്നത്.
വളരെയധികം ബുദ്ധിമുട്ടിയാണ് സിനിമാ മേഖലയില്‍ ഈ നിലയിലെത്തിയതെന്നും ഫിലിം കംപാനിയന് ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുതെന്നും യാമി ട്വീറ്റ് ചെയ്തു.യാമി ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ കൊല്ലപ്പെടുന്ന നായികയല്ല.
പക്ഷെ പുഞ്ചിരി ആവര്‍ത്തിക്കുന്നു എന്നായിരുന്നു റിവ്യൂവിലെ പരാമര്‍ശം. ഈ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു യാമിയുടെ പ്രതികരണം.
സാധാരണയായി ക്രിയാത്മക വിമര്‍ശനത്തെ എന്റെ വളര്‍ച്ചയ്ക്കുവേണ്ടി എടുക്കാറുണ്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ.
പക്ഷേ, ഒരു പ്രത്യേക പ്ലാറ്റ്ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുമ്പോള്‍ അതേക്കുറിച്ചു സംസാരിക്കേണ്ടത് അത്യാവശമാണെന്നു കരുതുന്നു.
അടുത്തിടെയുള്ള എന്റെ സിനിമകളില്‍ എ തേര്‍സ്ഡേ, ബാല, ഉറി തുടങ്ങിയവവും ഉള്‍പ്പെടുന്നു. എന്നിട്ടും ഇതാണ് എന്റെ സിനിമകളുടെ യോഗ്യമായ അവലോകനം. ഇത് വലിയ അനാദരവാണ്- യാമി ഗൗതം ട്വീറ്റ് ചെയ്തു.