വിശ്വാസങ്ങൾ പലപ്പോഴും മനുഷ്യനെ അന്ധനാക്കാറുണ്ട്. തങ്ങൾ കാണിക്കുന്നത് മഠയത്തരമാണെന്ന് അറിഞ്ഞിട്ടും വീണ്ടും അത് തന്നെ ആവർത്തിക്കുന്ന കാര്യമോർത്താലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളബോസഹലോൽ വൈറലാകുന്നത്.
ഛാത്ത് ഉത്സവത്തിന് മുന്നോടിയായി യമുനാ നദീതീരത്ത് പ്രാർഥനയ്ക്കായി നിരവധി ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. എന്നാൽ രാജ്യതലസ്ഥാനത്ത് മലിനീകരണം ഏറി വരുന്നതിനാൽ കർശനമായ നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. യമുനാ നദി വിഷപ്പതയാൽ നിറഞ്ഞൊഴുകുകയാണ്. എന്നിട്ടു പോലും അത് വകവയ്ക്കാതെ യമുനാ നദിയിലിറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്.
നിരവധി സ്ത്രീകൾ കൂട്ടമായി നിന്ന് നദിയിലെ ജലം പ്രാർഥനയോടെ കുടത്തിൽ ശേഖരിക്കുന്നതും മന്ത്രോച്ചാരണത്തോടെ സൂര്യനെ വണങ്ങി നദിയിലേക്ക് തന്നെ ഒഴുക്കി വിടുന്നതും കാണാൻ സാധിക്കും. അവർക്കു പിന്നിലായി വേറെ ഒരു സ്ത്രീ ഒഴുകി വരുന്ന പതയെടുത്ത് ഷാംപൂ ആണെന്ന് തെറ്റിദ്ധരിച്ച് തല കഴുകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇവർക്ക് ആദ്യം വേണ്ടത് മലീനികരണത്തെ കുറിച്ചുള്ള ബോധവത്കരണമാണെന്നാണ് നിരവധി ആളുകൾ കുറിച്ചത്.