ഓട്ടോസ്പോട്ട്/ഐബി
ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട എന്നും ഇന്ത്യൻ വാഹനപ്രേമികളെ ഞെട്ടിച്ചിട്ടേയുള്ളൂ. ഓരോ വാഹനത്തിലും ഒരുക്കിവച്ചിരിക്കുന്ന സൗകര്യങ്ങളും സാങ്കേതികവിദ്യകളും ജാപ്പനീസ് നിലവാരത്തിൽതന്നെ ഇന്ത്യയിലും അവതരിപ്പിക്കാൻ ടൊയോട്ട ശ്രദ്ധിക്കാറുണ്ട്.
മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ അടുത്തിടെ ടൊയോട്ട അവതരിപ്പിച്ച യാരിസ് സാങ്കേതികത്തികവുകൊണ്ട് മികവുറ്റതാണ്. ഒപ്പം പെട്രോൾ എൻജിൻ മാത്രമാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ബംപർ ശ്രദ്ധാകേന്ദ്രം
മറ്റു സെഡാൻ മോഡലുകളെ അപേക്ഷിച്ച് ബംപറിനു കൂടുതൽ വലുപ്പം നല്‍കിയിട്ടുണ്ട്. എയർ ഡാം വലുതായപ്പോൾ ഗ്രിൽ ചുരുങ്ങി. നീളമുള്ള സ്ലാറ്റുകൾ ഉൾക്കൊള്ളുന്ന എയർഡാമിന്റെ ഇരുവശത്തും എൽഇഡി ഡിആർഎലുകൾ ഇടംപിടിച്ചു. ബംപറിന്റെ വശങ്ങളിൽ താഴെയായി ബ്ലാക്ക് ഇൻസേർട്ടിലാണ് ഫോഗ് ലാന്പുകളുടെ സ്ഥാനം. ലൈൻ ഗൈഡുകളോടുകൂടിയ പ്രൊജക്ടർ ഹെഡ്ലാന്പുകൾ.
15 ഇഞ്ച് ടയറുകളാണ് യാരിസിനുള്ളത്. നാലു വേരിയന്റുകളിൽ രണ്ടു ടോപ് വേരിയന്റുകളിൽ മാത്രം അലോയ് വീലുകൾ.
ഡുവൽ ടോണ്‍ കാബിൻ
ഡുവൽ ടോണ്‍ കാബിനിൽ വാട്ടർഫാൾ ഡിസൈനിലുള്ള ഡാഷ്ബോർഡ്. പ്രീമിയം ലുക്ക് നല്കുന്ന ലെതർ സീറ്റുകൾ, കൂൾഡ് ഗ്ലൗ ബോക്സ്, പിൻ യാത്രക്കാർക്കും എസി വെന്റുകൾ (സെഗ്മെന്റിൽ ആദ്യമായി റൂഫിലാണ് പിൻ എസി വെന്റുകളുടെ സ്ഥാനം), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പവർ ഡ്രൈവർ സീറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വിശാലമായ കാബിൻ സ്പേസ് നല്കിയിരിക്കുന്നതിനാൽ ലെഗ് സ്പേസും കൂടുതലാണ്.
പിന്നിലെ യാത്രക്കാർക്കായി മാന്വൽ സണ്‍ഷേഡ് റിയർ വിൻഡ്ഷീൽഡിനൊപ്പം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ട് 12 വോൾട്ട് പവർ സോക്കറ്റുകൾ, റീഡിംഗ് ലാന്പുകൾ എന്നിവയുമുണ്ട്.
മികച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് യാരിസിൽ എടുത്തുപറയാവുന്ന സംവിധാനം. വേരിയന്റുകൾ അനുസരിച്ച് പാനസോണിക്, പയനീർ കന്പനികളുടെ ടച്ച് സ്ക്രീനുകളാണ് ഉപയോഗിക്കുന്നത്. ഗസ്ചർ കണ്ട്രോൾ, എയർ ഗസ്ചർ കണ്ട്രോൾ സൗകര്യങ്ങളുള്ളവയാണിവ.
സ്പ്ലിറ്റ് ഇൻട്രുമെന്റ് ക്ലസ്റ്റർ
അനലോഗ്-ഡിജിറ്റൽ സ്പ്ലിറ്റ് ക്ലസ്റ്റർ. രണ്ട് അനലോഗ് മീറ്ററുകൾക്കൊപ്പം 4.2 ഇഞ്ച് സ്ക്രീൻ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ രണ്ട് ട്രിപ് മീറ്ററുകൾ, ഒൗട്ട്സൈഡ് ടെംപറേച്ചർ ഡിസ്പ്ലേ, ഡിജിറ്റൽ ഫ്യുവൽ ഗേജ്, സ്പീഡോമീറ്റർ, ഡിസ്റ്റൻസ് ടു എംടി, ആവറേജ് സ്പീഡ്, ഇന്ധന ഉപയോഗം എന്നിവ കാണിക്കുന്നു.
സ്പേസ്
സെൻട്രൽ കണ്‍സോളിലും മുൻ ഡോറുകളിലും ഒരു ലിറ്റർ ബോട്ടിൽ ഹോൾഡറുകളും പിൻ ഡോറുകളിൽ അര ലിറ്റർ ബോട്ടിൽ ഹോൾഡറുകളും നല്‍കിയരിക്കുന്നു. 476 ലിറ്റർ ബൂട്ട് സ്പേസാണ് വാഹനത്തിനുള്ളത്. പിൻസീറ്റ് 40ഃ60ഃ100 തുടങ്ങിയ അനുപാതത്തിൽ മടക്കിയാൽ ബൂട്ട് സ്പേസ് ഉയർത്താം.
എൻജിൻ
1496 സിസി 1.5 ലിറ്റർ 4 സിലിണ്ടർ ഡുവൽ വിവിടി-ഐ പെട്രോൾ എൻജിനാണ് യാരിസിന്റെ കരുത്ത്. ട്രാൻസ്മിഷൻ 6-സ്പീഡ് മാന്വൽ, 7 സ്പീഡ് സൂപ്പർ സിവിടി-ഐ. കൂടാതെ ഗിയർ ചേഞ്ചിംഗ് സുഗമമാക്കാൻ പാഡിൽ ഷിഫ്റ്റേഴ്സുമുണ്ട്.
സുരക്ഷ
സെഗ്മെന്റിൽ ആദ്യമായി മുന്നിലും പാർക്കിംഗ് സെൻസറുകൾ. കൂടാതെ സ്റ്റാൻഡാർഡ് മോഡൽ മുതൽ ഏഴ് എയർ ബാഗുകൾ, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, എബിഎസ്, ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, സ്റ്റബിലിറ്റി കണ്ട്രോൾ, നാലു വീലുകളിലും ഡിസ്ക് ബ്രേക്ക്, ഐസോഫിക്സ്, സെൻട്രൽ ലോക്കിംഗ്.
മൈലേജ്
മാന്വൽ: 17.1 കിലോമീറ്റർ
സിവിടി-ഐ (ഓട്ടോമാറ്റിക്): 17.8 കിലോമീറ്റർ.
വില
8.75 – 14.17 ലക്ഷം വരെ (എക്സ് ഷോറൂം)
ടെസ്റ്റ് ഡ്രൈവ്
നിപ്പോണ്‍ ടൊയോട്ട
കോട്ടയം
മൊബൈൽ: 98470 86007