ഓൺലൈനിലൂടെ തുണിത്തരങ്ങളും പെയിന്റിംഗുകളും കരകൗശല വസ്തുക്കളും വിൽക്കുന്ന നിരവധി ആളുകളാണുള്ളത്.
മികച്ച വരുമാനം ഇതിലൂടെ നേടുന്നവരുമുണ്ട്. ഒരു പുതിയ തൊഴിൽ മേഖലയായി ഓൺലൈൻ വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയുമാണ് കൂടുതൽ ആളുകളും കച്ചവടം നടത്തുന്നത്.
ലണ്ടൻ സ്വദേശിനിയായ യാസ്മിൻ നൈറ്റ് (യഥാർത പേരല്ല) എന്ന 24കാരിയുടെ ഓൺലൈൻ കച്ചവടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചയാവുന്നത്.
ശുചികരണത്തൊഴിലാളിയായിരുന്ന യാസ്മിൻ 2016ലാണ് ഓൺലൈൻ കച്ചവടത്തിലേക്ക് തിരിയുന്നത്. ഇതുവരെ 51 ലക്ഷത്തിലധികം രൂപയാണ് ഓൺലൈൻ കച്ചവടത്തിൽ നിന്ന് യാസ്മിൻ നേടിയത്.
ഇനി എന്താണ് യാസ്മിൻ കച്ചവടം നടത്തുന്നതെന്ന് അറിയേണ്ടേ? ഉപയോഗിച്ച അടിവസ്ത്രം, നഖങ്ങൾ, മൂത്രം, തലമുടി, ബിക്കിനി തുടങ്ങിയവയാണ് വിൽക്കുന്ന സാധനങ്ങൾ.
കസ്റ്റമേഴ്സിന്റെ പേരുവിവരങ്ങൾ താൻ ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് യാസ്മിൻ പറയുന്നു.
പുരുഷന്മാരാണ് സാധനങ്ങൾ വാങ്ങുന്നത്. ഇവരിൽ സെലിബ്രറ്റികൾ അടക്കമുണ്ടെന്ന് യാസ്മിൻ പറയുന്നു.
ഓൺലൈൻ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന പണം തന്റെ ആൺസുഹൃത്തിനൊപ്പം അവധി ആഘോഷിക്കാനും തുണിത്തരങ്ങൾ വാങ്ങിക്കാനും വീട്ടുപകരണങ്ങൾ വാങ്ങാനുമാണ് യാസ്മിൻ ചെലവഴിക്കുന്നത്.