നടി ഷീലയുടെ സഹോദരിയുടെ മകന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്! ഷീലയെ അറിയില്ല; യതീഷ് ചന്ദ്ര ഐപിഎസ് പറയുന്നു

നടി ഷീലയുടെ സഹോദരിയുടെ പുത്രനാണ് യതീഷ് ചന്ദ്ര ഐപിഎസ് എന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ നടി ഷീലയെ അറിയില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ കേരളവുമായി തനിക്ക് യാതൊരു രക്ത ബന്ധവുമില്ലെന്നും ഇവിടെ പോലീസ് മേധാവിയായി എത്തിയ ശേഷമാണ് കേരളത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യതീഷ് ചന്ദ്ര വ്യക്തമാക്കി.

ഷീലയുടെ സഹോദരിയുടെ മോനാണല്ലേ എന്ന് പുറത്തു പോകുമ്പോള്‍ എല്ലാവരും ചോദിക്കാറുണ്ട്. ആദ്യം എന്താണ് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ല. പിന്നീടാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. അതിനുശേഷം നടി ഷീലയെക്കുറിച്ച് മനസിലാക്കി. സത്യമന്വേഷിച്ചറിയാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് തീര്‍ത്തും തെറ്റാണ്. യതീഷ് ചന്ദ്ര പറഞ്ഞു.

 

Related posts