തൃശൂർ: പരിയാരം തവളപ്പാറയിൽ നായത്തോട് സ്വദേശിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരൻപറമ്പിൽ രാജീവി(46)ന്‍റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. റൂറൽ എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അന്വേഷണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. കൊലപാതകവുമായി പ്രമുഖ അഭിഭാഷകന് ബന്ധമുണ്ടോ എന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചില്ല. അന്വേഷണത്തിൽ ഇരിക്കുന്ന കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിയെ ഇന്ന് പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജോണിയുടെ കൂട്ടാളിയായ രഞ്ജിത്തിനെയും പാലക്കാട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.