യ​തീ​ഷ് ച​ന്ദ്ര കേ​ര​ളം വി​ടു​ന്നു; മാ​റ്റം ക​ർ​ണാ​ട​ക കേ​ഡ​റി​ലേ​ക്ക്; വൈപ്പിനിലെ ലാത്തിചാർജും ലോക്ഡൗണിൽ പുറത്തിറങ്ങിയ വരെ ഏത്തമിടീച്ചും വിവാദങ്ങളുടെ  കളിത്തോഴൻ…


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക കേ​ഡ​റി​ലേ​ക്ക് മാ​റാ​നൊ​രു​ങ്ങി ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ യ​തീ​ഷ് ച​ന്ദ്ര. മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ക​ർ​ണാ​ട​ക കേ​ഡ​റി​ലേ​ക്ക് മാ​റാ​നു​ള്ള യ​തീ​ഷ് ച​ന്ദ്ര​യു​ടെ അ​പേ​ക്ഷ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് യ​തീ​ഷ് ച​ന്ദ്ര കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ക​ണ്ണൂ​ർ എ​സ്‌​പി ആ​യി​രി​ക്കെ​യാ​ണ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ൻ മേ​ധാ​വി​യാ​കു​ന്ന​ത്.

വി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ലാ​ത്ത ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു യ​തീ​ഷ് ച​ന്ദ്ര. വൈ​പ്പി​ന്‍ സ​മ​ര​ക്കാ​രെ ലാ​ത്തി​ചാ​ര്‍​ജ് ചെ​യ്ത​ത് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് നി​യ​മം പാ​ലി​ക്കാ​ത്ത​വ​രെ ഏ​ത്ത​മി​ടീ​ച്ച സം​ഭ​വ​വും വി​വാ​ദ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്‌​ണ​നു​മാ​യു​ണ്ടാ​യ ത​ർ​ക്കം യ​തീ​ഷ് ച​ന്ദ്ര​യെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ച്ചി​രു​ന്നു.

Related posts

Leave a Comment