കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ, സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഏവരും ഒരേ മനസോടെ ആസ്വദിക്കുന്ന ഒന്നാണ് തൃശൂര്‍ പൂരം. അടങ്ങാത്ത, മടുക്കാത്ത ആവേശമാണ് ഇതിന്റെ പ്രത്യേകത. ഈ ആവേശ പൂരത്തില്‍ ആര്‍പ്പ് വിളിച്ച് തിമിര്‍ത്ത യതീഷ് ചന്ദ്ര ഐപിഎസിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ചെണ്ടമേളം ആസ്വദിക്കുന്ന യതീഷ് ചന്ദ്ര ആര്‍ത്തിരമ്പുന്ന ജനത്തിനൊപ്പവും കൂടുന്നുണ്ട്. കലിപ്പില്‍ മാത്രം കണ്ടിട്ടുള്ള ഉദ്യോഗസ്ഥനെ പൂരാവേശത്തില്‍ കണ്ടപ്പോള്‍ ആസ്വാദകര്‍ക്കും ആവേശം അണപൊട്ടി. കൈനീട്ടിയവര്‍ക്ക് ഗൗരവം മാറ്റി കൈകൊടുക്കുകയും ചെയ്തു അദ്ദേഹം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് തര്‍ക്കിച്ചതാണ് ഒടുവില്‍ യതീഷ് ചന്ദ്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. എന്നാല്‍ ഗൗരവക്കാരനായ ഉദ്യോഗസ്ഥന്റെ ഭാവമെല്ലാം മാറ്റി വച്ച് പൂരാവേശത്തിന്റെ ഭാഗമാകുന്ന യതീഷ് ചന്ദ്രയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.