
തിരുവനന്തപുരം: ലോക്ക്ഡൗൺ ദിനത്തിൽ കടയിൽ എത്തിയവരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഇന്നു സ൪ക്കാരിന് റിപ്പോർട്ട് നൽകും.
ഡിജിപി യുടെ ശിപാർശ സഹിതം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കാണു റിപ്പോർട്ട് നൽകുക.ആഭ്യന്തര സെക്രട്ടറി, മുഖ്യമന്ത്രിക്ക് കൈമാറും. യതീഷ് ചന്ദ്രക്കെതിരേ എന്തു നടപടി വേണമെന്നു മുഖ്യമന്ത്രിയാകും അന്തിമ തീരുമാനമെടുക്കുക.
എസ്പിയുടെ ഭാഗത്തു ക്രമവിരുദ്ധമായ പെരുമാറ്റമുണ്ടായതായി ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.നടപടികളൊന്നും ശിപാർശ ചെയ്യാതെ വസ്തുതാന്വേഷണ റിപ്പോർട്ടാണ് ഐജി കൈമാറിയതെന്നാണു വിവരം.