തിരുവനന്തപുരം : ശബരിമലയിലെ പ്രത്യേക ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയെ മാറ്റും. എസ്പിക്കെതിരെ യുഡിഎഫും ബിജെപിയും ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റി പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നറിയുന്നു.
കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനുമായി എസ്പി യതീഷ്ചന്ദ്ര വാഗ്വാദത്തിൽ ഏർപ്പെട്ടത് ഏറെ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. എസ്പിക്കെതിരെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രാലയത്തിനു പരാതിയും നൽകിയിരുന്നു.