പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള അരിച്ചാക്ക് ഒറ്റയ്ക്ക് ചുമന്ന് വാഹനത്തില്‍ കയറ്റുന്ന ഓഫീസര്‍! യതീഷ് ചന്ദ്ര ഐപിഎസ് അന്നും ഇന്നും മാസെന്ന് സോഷ്യല്‍മീഡിയ

ഔദ്യോഗിക ജീവിതം തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയ ഐപിഎസ് ഓഫീസറാണ് യതീഷ് ചന്ദ്ര. ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ നടന്ന സമരത്തെ അടിച്ചൊതുക്കിയതിന്റെ പേരിലാണ് യതീഷ് ചന്ദ്ര ആദ്യ കാലങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ എതിര്‍ത്തതിന് ഒരുപാട് വിമര്‍ശനങ്ങളും കേട്ടിരുന്നു. ആ സമയത്ത് തന്നെ യതീഷ് ചന്ദ്രയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പേജുകളും പ്രത്യക്ഷപ്പെട്ടു.

എന്നാലിപ്പോള്‍ എസ്പി യതീഷ് ചന്ദ്ര മാധ്യമങ്ങളില്‍ നിറയുന്നത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുള്ള വാഗ്വാദത്തിലൂടെയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ പലമടങ്ങായി വര്‍ധിച്ചു.

എസ്പിയുടെ പഴയകാല ചരിത്രം ഓര്‍മിച്ചു കൊണ്ടുള്ള വിഡിയോകള്‍ കുത്തിപ്പൊക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അക്കൂട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന വീഡിയോയാണ്, പ്രളയകാലത്ത് ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച ചാക്കുകെട്ട് ഒറ്റക്ക് ചുമലിലേന്തുന്ന യതീഷ് ചന്ദ്ര.

നിരവധി ആളുകളാണ് ഈ ടിക്ക്‌ടോക്ക് വിഡിയോ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. കേന്ദ്രമന്ത്രിയുമായുള്ള വാഗ്വാദത്തിനുശേഷം ഹരിവരാസനം സന്ദര്‍ശനത്തിനെത്തിയ എസ്പിയോട് പൊതുജനം കാണിച്ച സ്‌നേഹം അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ ജനം അംഗീകരിച്ചു എന്നതിന് തെളിവാണെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.

Related posts