മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത “യാത്ര’ തമിഴ് റോക്കേഴ്സിന്റെ സൈറ്റിൽ. മികച്ച അഭിപ്രായം സ്വന്തമാക്കി ചിത്രം തീയറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. അജിത്തിന്റെ വിശ്വാസം, രജനികാന്തിന്റെ പേട്ട എന്നീ ചിത്രങ്ങളെല്ലാം അടുത്തിടെ തമിഴ്റോക്കേഴ്സിന്റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സിനിമ വ്യവസായത്തിന് മുഴുവൻ തിരിച്ചടിയായി മാറുന്ന തമിഴ്റോക്കേഴ്സിനെ പൂട്ടാൻ നടപടിയുണ്ടാകുമെന്ന് അറിയിപ്പുകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരെയും ഫലമൊന്നും ഉണ്ടായിട്ടില്ല.
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി നടത്തിയ 1475 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. തീയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്.