മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന നായിക ആരെന്നറിയാൻ ചൂടൻ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.
കാരണം മറ്റൊന്നുമല്ല, ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധിയോട് വളരെ അടുത്ത സാമ്യമുള്ള ക്യാരക്ടർ ലുക്ക് വമ്പൻ ഹിറ്റായിരിക്കുകയാണ്.
ഈ നടി ആരാണെന്ന് അറിയാനായി പ്രേക്ഷകർ ആകാംക്ഷയിലാണ്. ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്.
നിരവധി ഇന്ത്യൻ സിനിമകളില്‍ സൂസെയ്ൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിൽ സോണിയാ ഗാന്ധിയായി സൂസെയ്ൻ ബെര്‍ണെര്‍ട്ട് മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു യാത്ര.
ചിത്രത്തിന്റെ ആദ്യ ഭാഗം അച്ഛൻ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെങ്കിൽ, രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പ്രമേയം.
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന നായിക ആരെന്നറിയാൻ ചൂടൻ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.
കാരണം മറ്റൊന്നുമല്ല, ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധിയോട് വളരെ അടുത്ത സാമ്യമുള്ള ക്യാരക്ടർ ലുക്ക് വമ്പൻ ഹിറ്റായിരിക്കുകയാണ്.
ഈ നടി ആരാണെന്ന് അറിയാനായി പ്രേക്ഷകർ ആകാംക്ഷയിലാണ്. ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്.
നിരവധി ഇന്ത്യൻ സിനിമകളില്‍ സൂസെയ്ൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിൽ സോണിയാ ഗാന്ധിയായി സൂസെയ്ൻ ബെര്‍ണെര്‍ട്ട് മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര.
2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു യാത്ര.