ന്യൂഡല്‍ഹി: ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെയായിരുന്നു യെച്ചൂരിയുടെ വിമർശനം. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരിച്ചത്.
വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്- യെച്ചൂരി ട്വീറ്റ് ചെയ്തു.