തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമർശനവുമായി വീണ്ടും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകാര്യത്തിൽ ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തതാണ്. ഗവർണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എന്താണന്നുള്ളത് അദ്ദേഹം ഭരണഘടന വായിച്ച് മനസിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഗവർണർ പദവി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ പദവിയുടെ പ്രസക്തി എന്തെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ ഉയരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയതിനു പിന്നാലെയാണ് യെച്ചൂരിയുടെ വിമർശനം