ബംഗളൂരു: കർണാടകയിൽ അച്ഛൻ മത്സരരംഗത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപി വെല്ലുവിളി നേരിടുമെന്ന് ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര.
അച്ഛൻ ഇത്തവണ കൂടി മത്സരരംഗത്തുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹമില്ലാതെ ബിജെപി വലിയ വെല്ലുവിളി നേരിടേണ്ടി വരും. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയേന്ദ്രൻ പറഞ്ഞു.
മറ്റെല്ലാ പാർട്ടികൾക്കും മുകളിലാണ് ബിജെപിയെന്നും നിലവിൽ ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടി 224 ൽ 130 സീറ്റുകളോടെ മുന്നിട്ടു നിൽക്കുമെന്നും വിജയേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി യെദിയൂരപ്പ ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു.ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പേയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.
വിരമിച്ചാലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.
ബിജെപിയുടെ കർണാടക ഘടകത്തിന്റെ ലിംഗായത്ത് മുഖമായ യെദിയൂരപ്പ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാല് തവണ മുഖ്യമന്ത്രിയായ ഏക നേതാവാണ്.