ബംഗളൂരു: വിശ്വാസവോട്ട് ജയിക്കുമെന്ന് ബിജെപി നേതാവ് യെദിയൂരപ്പ. സർക്കാർ രൂപീകരിച്ചതിന്റെ ആഘോഷങ്ങൾ ഇന്നു വൈകിട്ടുതന്നെ നടക്കുമെന്നും നാളെ അടിയന്തര കാബിനറ്റ് യോഗം ചേരുമെന്നും യെദിയൂരപ്പ പറഞ്ഞു. ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനാണ് നാളത്തെ അടിയന്തര മന്ത്രിസഭാ യോഗമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം 10 കോണ്ഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിക്കൊപ്പം ചേർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.ഇതാകാം യെദിയൂരപ്പയുടെ ആത്മവിശ്വാസത്തിനുപിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.