ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്

ബം​ഗ​ളു​രു: മൂ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ കോ​ണ്‍​ഗ്ര​സി​നു കോ​ട​തി​യി​ൽ​നി​ന്നു തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും ആ​ശ്വാ​സം പ​ക​രു​ന്ന ചി​ല ന​ട​പ​ടി​ക​ളും പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി.ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്ക് ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ യെ​ദി​യൂ​ര​പ്പ ഹാ​ജ​രാ​ക്കി​യ ക​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് ക​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​ത്. ഇ​ത് കോ​ണ്‍​ഗ്ര​സി​നാ​യി കേ​സ് വാ​ദി​ച്ച മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​യു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. കോ​ട​തി​യു​ടെ ഈ ​നി​ർ​ദേ​ശം എ​ങ്ങ​നെ യെ​ദി​യൂ​ര​പ്പ​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി​യി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ 2.08-നാ​ണ് വാ​ദം ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ഗ​വ​ർ​ണ​രു​ടെ വാ​ദം റ​ദ്ദാ​ക്ക​ണ​മെ​ന്നു വാ​ദ​മു​ന്ന​യി​ച്ച സിം​ഗ്വി, ഒ​ടു​വി​ൽ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​നു​വ​ദി​ക്ക​രു​തെ​ന്ന വാ​ദ​ത്തി​ലേ​ക്കു മാ​ത്ര​മാ​യി ഒ​തു​ങ്ങി.

ഇ​ത് സു​പ്രീം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​യും കോ​ട​തി കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തി​ട്ടു​ണ്ട്.ബി​ജെ​പി​ക്ക് നി​ല​വി​ൽ 104 എം​എ​ൽ​എ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നു​മു​ൾ​പ്പെ​ടെ 105 പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ എ​ട്ടു പേ​രു​ടെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണ്.

അ​തേ​സ​മ​യം, 117 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ടു​ന്ന ക​ത്ത് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് ത​ള്ളി​യാ​ണ് ഭൂ​രി​പ​ക്ഷം തി​ക​യാ​ത്ത ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ക്ഷ​ണി​ച്ച​ത്. സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ 15 ദി​വ​സ​ത്തെ സ​മ​യ​വും ഗ​വ​ർ​ണ​ർ ന​ൽ​കി.സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ർ​ധ​രാ​ത്രി സു​പ്രീം കോ​ട​തി ചേ​രു​ന്ന​ത്. മു​ന്പ് ഇ​ത് യാ​ക്കൂ​ബ് മേ​മ​ൻ​റെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു.

Related posts