പത്ത് മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.
ഇയാളുടെ ബാഗേജിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ബാങ്കോക്കിൽനിന്ന് എത്തിയ ഇയാളെ വന്യജീവി ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഒരു നദീതീര ഇനമാണ് മഞ്ഞ അനക്കോണ്ടകൾ.
പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജന്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്.