പല നിറത്തിലുള്ള പൂച്ചകളെ എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞ നിറത്തിലുള്ള ഒരെണ്ണത്തിനെ കാണുന്നത് ഇതാദ്യമായിരിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മഞ്ഞപ്പൂച്ചയാണ് ഫേസ്ബുക്കില്‍ താരം. ഒറ്റനോട്ടത്തില്‍ ‘പികാച്ചു’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കും ഈ മഞ്ഞപ്പൂച്ച.
യഥാര്‍ഥത്തില്‍ പൂച്ചയുടെ നിറം വെള്ളയാണ്. പൂച്ചയുടെ ഉടമയായ പെണ്‍കുട്ടിയ്ക്ക് പറ്റിയ കൈയ്യബദ്ധമാണ് വെള്ളപ്പൂച്ചയെ മഞ്ഞപ്പൂച്ചയാക്കിയത്.
തായ്ലാന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയുടേതാണ് പൂച്ച. ഇതിന്റെ കാലുകളില്‍ എന്തോ ഫംഗല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ഞള്‍ തേച്ച് സുഖപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു സുപമാസ്.
കൂട്ടത്തില്‍ വെറുതെ ഒരു രസത്തിന് പൂച്ചയുടെ ദേഹമാകെയും മഞ്ഞള്‍ സ്‌ക്രബ്ബര്‍ ഉരച്ചു. അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് നല്ല ‘ബ്രൈറ്റ് യെല്ലോ’ നിറമായി പൂച്ചയ്ക്ക്. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ സുപമാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്.
കൗതുകം തോന്നി നോക്കിയവരൊക്കെ എന്താണ് പൂച്ചയുടെ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്നും അന്വേഷിച്ചു. മിക്കവരും ‘മഞ്ഞപ്പൂച്ച’ ചിത്രങ്ങള്‍ സ്വന്തം വാളിലും പങ്കുവച്ചു. അങ്ങനെ ചുളുവില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍ സുപമാസിന്റെ പൂച്ച.