മുക്കം: ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് മണാശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് ഗാനഗന്ധർവ്വൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. മേൽശാന്തി ഒഴുകിൽ തട്ടയൂർ ഇല്ലത്ത് മനോഹരൻ നന്പൂതിരിയിൽ നിന്നും തീർത്ഥവും പ്രസാദവും സ്വീകരിച്ചു.
നെയ്യ് വഴിപാടും നടത്തി. ക്ഷേത്ര പുന:നിർമ്മാണ പ്രവൃത്തി കണ്ട യേശുദാസ് വീണ്ടും വരാമെന്നറിയിച്ചാണ് തിരിച്ചു പോയത്. ഭാര്യ പ്രഭാ യേശുദാസും, മുല്ലപ്പള്ളി കൃഷ്ണൻ നന്പൂതിരിയും യേശുദാസിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഗംഭീര സ്വീകരണം നൽകി.