ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സെല്‍ഫി പരാമര്‍ശം വിവാദമാവുന്നു. തൊട്ടുരുമ്മി നിന്ന് ആണ്‍-പെണ്‍ ഭേദമില്ലാതെ സെല്‍ഫി എടുക്കുന്നതിനോട് തനിക്ക് എതിര്‍പ്പാണെന്നു പറഞ്ഞതാണ് ഇപ്പോള്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്. മുമ്പ് പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെയുള്ള അനിഷ്ടം തുറന്നു പറഞ്ഞതും ഗാനഗന്ധര്‍വനെ ഇതുപോലെ വിവാദത്തില്‍പ്പെടുത്തിയിരുന്നു. ഒരു പ്രമുഖ ദിനപ്പത്രത്തിലാണ് സെല്‍ഫി പ്രസ്താവന അച്ചടിച്ചു വന്നത്.
ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് അടക്കവും ഒതുക്കവും കുറവാണെന്നും ഗാനഗന്ധര്‍വന്റെ പ്രസ്താവനയില്‍ പറയുന്നുന്നു. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ‘ഇത് എന്റെ ഭാര്യ, മകള്‍’ എന്ന് ഒരാള്‍ പരിചയപ്പെടുത്തിയാല്‍ത്തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല ഉടന്‍തന്നെ സെല്‍ഫിയെടുക്കും. ദേഹത്തു തൊട്ടുരുമ്മുന്നത് ഒരു വിഷയമേയല്ല.’ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല.എന്നാല്‍ ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട’. യേശുദാസ് അഭിപ്രായപ്പെട്ടു.
2014 ലെ ഗാന്ധിജയന്തി ദിനത്തില്‍ ഇദ്ദേഹം നടത്തിയ ജീന്‍സ് പ്രസ്താവനയും വിവാദമായിരുന്നു.’സ്്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ചുവെക്കേണ്ടത് മറച്ചുവെക്കുക തന്നെവേണം. മറ്റുള്ളവര്‍ക്ക് ആകര്‍ഷണ ശക്തികൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്’. ഇതായിരുന്നു അന്നത്തെ പ്രസ്താവന. ഈ പ്രസ്താവന അദ്ദേഹത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിനെതിരേ കാമ്പയിന്‍ നടത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു. പുതിയ സെല്‍ഫി പ്രസ്താവനയും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു കഴിഞ്ഞു.