ഇനി അങ്ങനെയൊരു പരാതി വേണ്ട! വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടിയുമായി ഗാനഗന്ധര്‍വന്‍; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി

ലേറ്റായാണ് വരുന്നതെങ്കിലും അത് ലേറ്റസ്റ്റായിട്ടായിരിക്കും എന്ന് പറഞ്ഞതുപോലെയായി പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഗായകന്‍ യേശുദാസിന്റെ സംഭാവന. ഭാര്യയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്തു ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

കേരളത്തില്‍ ഇത്രയും വലിയ ദുരിതം അരങ്ങേറിയിട്ടും യേശുദാസ് മാത്രം ഒന്നും ചെയ്തില്ലെന്നത് ഏറെ ചര്‍ച്ചയായിരുന്നു. പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ പ്രവര്‍ത്തകരെയും ഗാനഗന്ധര്‍വനെയും കണ്ടില്ലെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ പരാമര്‍ശം വിവാദവുമായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലും യേശുദാസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നും മുഖ്യമന്ത്രി പിന്നീട് നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Related posts