ദേശീയചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് വിവാദം ഒരുവശത്ത് പുകഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആരാധകനോടുളള ഗായകന്‍ യേശുദാസിന്റെ ദയയില്ലാത്ത പെരുമാറ്റവും വിവാദമാവുന്നു. തനിക്കൊപ്പം യുവാക്കളിലൊരാള്‍ സെല്‍ഫിയെടുത്തതാണ് യേശുദാസിനെ പ്രകോപ്പിച്ചത്. ഫോണ്‍ തട്ടിക്കളഞ്ഞ യേശുദാസ് പിന്നീട് തിരിഞ്ഞു നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങിയത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം.
യേശുദാസ് ക്ഷുഭിതനായതോടെ ഫോട്ടോ എടുക്കാന്‍ വന്ന യുവാവ് പിന്തിരിഞ്ഞുവെങ്കിലും ഗാനഗന്ധര്‍വന്‍ വിടാതെ പിന്തുടരുകയായിരുന്നു. സഹപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തയാറായതില്‍ യേശുദാസിനും ജയരാജിനും എതിരെ വിമര്‍ശനം ഉയരുമ്പോഴാണ് യേശുദീസിന്റെ ഈ പെരുമാറ്റവും ചര്‍ച്ചയായിരിക്കുന്നത്.