തുറവൂർ: പാലക്കാട് സ്വാദേശിനിയായ പതിനാറുകാരിയെ അഞ്ച് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. അന്ധകാരനഴി സ്വദേശികളായ പതിനെട്ടു വയസുകാരായ അഞ്ച് യുവാക്കൾക്കെതിരേയാണ് പരാതി.
നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇവർ പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു.പാലക്കാട് നിന്ന് ബസ്സിൽ തുറവൂരിൽ വന്നിറങ്ങിയ പെൺകുട്ടിയെ ഓട്ടോറിക്ഷാ യിൽ അന്ധകാരനഴിയിൽ എത്തിക്കുകയും ബീച്ചിൽ വച്ചും വീടുകളിൽ വച്ചും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
രണ്ടു ദിവസത്തോളം പെൺകുട്ടി അന്ധകാരനഴിയിലുള്ള കാമുകൻ്റെ വീട്ടിൽ താമസിച്ചതായും പരാതിയിൽ പറയുന്നു. പീഡിപ്പിച്ച യുവാക്കളുടെ പേരും ഫോൺ നമ്പരും മാത്രമേ പെൺകുട്ടി നൽകിയിട്ടുള്ളു.
പട്ടണക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യഷണം ആരംഭിച്ചു.പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പതിനൊന്നോളം കേസുകൾ ഈ പെൺകുട്ടി നൽകിയിട്ടുള്ളതായും അറിയുന്നു.