ഗോരഖ്പൂർ: ദിവസം 18-20 മണിക്കൂർ ജോലി ചെയ്യാൻ തയാറായിട്ടുള്ളവർ മാത്രം സർക്കാർ ജോലിയിൽതുടർന്നാൽ മതിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അല്ലാത്തവർക്ക് രാജിവച്ച് പുറത്തുപോകാം. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്താൻ പാടില്ലെന്നും ഗോരഖ്പൂരിൽ നടന്ന ബിജെപി യോഗത്തിൽ ആദിത്യനാഥ് പറഞ്ഞു.
കഠിനമായി ജോലി ചെയ്യുന്നയാളാണ് താൻ. അതിനാൽ സർക്കാർ ജീവനക്കാരും തന്നെപ്പോലെ ജോലി ചെയ്യണം. അല്ലാത്തവർ തുടരേണ്ടതില്ല. സർക്കാർ ജീവനക്കാർ വിനയം കൈവിടാതെ ജോലിചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതാണ് തങ്ങളുടെ സർക്കാരിന്റെ ആദ്യ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.